സ്വയം ക്രൂശിക്കപ്പെട്ടവൾ സ്ത്രീ

                           സാന്ദ്രാ സുകുമാരൻ                                                          

                    ഒന്നാം വർഷ ബിരുദം, മലയാളം

ജനിക്കും നാൾ മുതൽ പിടയ്ക്കും ഹൃത്തിൽ

ജീവിത സൂചികൊണ്ട് മുറിവേൽക്കപ്പെട്ടവൾ

ക്രൂശിൽ പിടയ്ക്കുന്ന കരങ്ങളിൽ

ഘനമുള്ള കാവ്യമായ്‌ കുടുംബജീവിതം

പ്രിയൻതൻ മർദ്ദനമേറ്റ്‌ തളർന്നവൾ

പിന്നെയും സ്വന്തം കുഞ്ഞിനെ നൊന്തു പോറ്റുന്നവൾ

ആദ്യനാൾ മുതൽ മക്കൾ തൻ വീരഗാഥ

പെറ്റവയറിൽ അടിച്ചേൽപ്പിക്കവേ

ജീവിതം മഹാരോഗമാക്കിയ സ്ത്രീ

നിനക്കുറങ്ങുവാൻ എവിടെയീ രാത്രി

നിനക്കുദിക്കുവാൻ എവിടെയീ ചക്രവാളം

നിനച്ചിരിക്കയാണെങ്കിലും എവിടെയീ മൂകമാം ബിന്ദു

നിഴൽ വെട്ടവും മങ്ങുമീ നേരത്തും

അശ്രുബിന്ദുവിനാൽ നീ കൊരുത്തൊരു മാല

അർക്കനേത്രനെ അണിയിച്ചിതല്ലയൊ

അത്രമേൽ അധപതിച്ചു നീ

നിന്റെ മൂകമാം സ്വപ്നവും ബാക്കിയായ്

നീയെന്നുമീ പാട്ടിന്റെ ഈരടി

നീയെന്നുമീ ഇരുട്ടിന്റെ തോഴി

നിന്നെക്കുറിച്ചറിയാത്തവർ മാത്രമീ ഭൂമിയിൽ

നിനക്കായ്‌ ഞാനെൻറെ മിഴിനീർമുത്തുകൾ ചാർത്തുന്നു

Advertisements

ബ്ലോഗ്‌ സാഹിത്യത്തിനു തുടക്കമായി

കട്ടപ്പന സര്‍ക്കാര്‍ കലാലയത്തിലെ സര്‍ഗധനരായ വിദ്യാര്‍ത്ഥികളുടെ സാഹിത്യസൃഷ്ടികള്‍ ഇനി ബ്ലോഗിലൂടെ വായിക്കാം. നവമാധ്യമങ്ങള്‍ സാഹിത്യത്തിനു പ്രയോജനപ്പെടുത്താന്‍ ഹൈറേഞ്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.

വായിച്ചാല്‍ വളരും,     വായിച്ചില്ലെങ്കില്‍ വളയും

കുഞ്ഞുണ്ണി മാഷ്

home_background